Home » , » ഭാരം കുറക്കാനായ് കുറുക്കുവഴി തേടുമ്പോൾ ......!!! - MALAYALAM ARTICLE

ഭാരം കുറക്കാനായ് കുറുക്കുവഴി തേടുമ്പോൾ ......!!! - MALAYALAM ARTICLE

കായികരംഗത്തെ ഉത്തേജക മരുന്നുകളുടെ ദുരുപയോഗവും വിവാദങ്ങളുമെല്ലാം പലപ്പോഴും വാർത്തകളിൽ ഇടം തേടാറുണ്ട് .അന്താ രാഷ്‌ട്ര മത്സരങ്ങൾ മുതൽ സംസ്ഥാന സ്കൂൾ കായിക വേദികൾ വരെ ഇത്തരം വിവാദങ്ങളുടെ കരിനിഴൽ വീണിട്ടുണ്ട് .
എന്നാൽ ഇപ്പോൾ ഉത്തേജനം ലഭിക്കുവാനല്ലെങ്കിൽ കൂടിയും മത്സരവിജയം ലക്‌ഷ്യം വച്ചുകൊണ്ട് മറ്റു ചില മരുന്നുകൾ ചില മത്സര ഇനങ്ങളിൽ വ്യാപകമായി ഉപയോഗിച്ചു വരുന്നു .


അടുത്ത കാലത്തായി 'വടംവലി' മത്സരങ്ങൾ നമ്മുടെ നാട്ടിൽ സർവ്വ വ്യാപകമായിട്ടുണ്ട് .
ഈ മത്സരത്തിൽ പങ്കെടുക്കാവുന്ന ടീം അംഗങ്ങളുടെ മൊത്തം ശരീരഭാരത്തിനു പരിധി നിശ്ചയിച്ചുട്ടല്ലതിനാൽ താല്കാലികമായി ശരീര ഭാരം കുറച്ചു ആളുകളുടെ എണ്ണം കൂട്ടി വിജയമുറപ്പിക്കാൻ പലപ്പോഴും അപകടകരമായ കുറുക്കു വഴി തേടുന്നു.
അതിനുപയോഗിക്കുന്നത് Lasix (furosemide) എന്ന മരുന്നാണ്. വൃക്ക ,കരൾ രോഗികളിലെ നീര് കുറയ്ക്കുവാനായി അതീവ ശ്രദ്ധയോടു കൂടി ഉപയോഗിച്ചു വരുന്ന ഒരു മരുന്നാണിത് .
ഈ ഗുളിക കഴിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ മൂന്നു നാല് കിലോ വരെ തൂക്കം കുറയാറുണ്ട് .
furosemide യഥാർത്ഥത്തിൽ ഒരു ഷെഡ്യൂൾ H മരുന്നാണ് .അതായതു് വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ വാങ്ങി ഉപയോഗിക്കുവാൻ പാടുള്ളൂ എന്നർത്ഥം .
ശരീരത്തിന്റെ ഏതാണ്ട് എല്ലാ അവയവങ്ങളെയും ബാധിക്കുന്ന തരത്തിൽ വലുതും ചെറുതുമായ ഒട്ടേറെ പാർശ്വഫലങ്ങൾ ഈ മരുന്നിനുണ്ട് .
http://www.drugs.com/pro/furosemide.html
ഈ ലിങ്ക് എടുത്ത് Adverse Reactions എന്ന ഭാഗം കാണുക

എന്നാൽ ഇതൊന്നുമരിയാതെയാണ് വടംവലിയിൽ പങ്കെടുക്കുന്ന മിക്കവാറും പേരും ഈ മരുന്ന് ഉപയോഗിക്കുന്നത്‌ .
ഭാരം കുറഞ്ഞ വിഭാഗത്തിൽ പങ്കെടുക്കാനായി ഗുസ്തി താരങ്ങളും' Lasix' നെ ആശ്രയിക്കാറുണ്ട്‌.
അപകടകരമായ ഈ പ്രവണതക്കെതിരെ ഫലപ്രദമായ ബോധവല്ക്കരണ പരിപാടികൾ നടത്തേണ്ടിയിരിക്കുന്നു.

ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്---

0 comments:

Post a Comment