Home » , » ഇന്ത്യ പോളിയോമുക്ത രാജ്യമാകുന്നു

ഇന്ത്യ പോളിയോമുക്ത രാജ്യമാകുന്നു

ഇന്ത്യ പോളിയോമുക്ത രാജ്യമാകുന്നു ഇന്ത്യയെ നാളെ പോളിയോമുക്തരാജ്യമായി പ്രഖ്യാപിക്കും.ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് മൂന്നുവര്‍ഷം തുടര്‍ച്ചയായി ഒരൊറ്റ പോളിയോ കേസ് പോലും ഉണ്ടാകാത്ത രാജ്യങ്ങളെയാണ് പൂര്‍ണ പോളിയോ മുക്ത രാജ്യമായി പ്രഖ്യാപിക്കുക. ജനുവരി 13ന് ഇന്ത്യക്ക് ഈ നേട്ടം കൈവരിക്കും. രാജ്യത്ത് നടപ്പിലാക്കി വരുന്ന പോളിയോ നിര്‍മ്മാര്‍ജ്ജന പരിപാടികള്‍ അന്തിമഘട്ടത്തിലെത്തിയതിന്റെ ഭാഗമായാണ് രാജ്യത്തെ പോളിയോ മുക്ത രാജ്യമായി പ്രഖ്യാപിക്കുന്നത്. വൈറസ് മൂലം പടരുന്ന പോളിയോ ഗുരുതരരോഗങ്ങളുടെ പട്ടികയില്‍ പെടുന്നതാണ്. പ്രാഥമികഘട്ടത്തില്‍ പനി, തലവേദന, ഛര്‍ദി, കാലുകളിലെ വേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. അസുഖം ബാധിക്കുന്ന 200ല്‍ ഒരാളുടെ ശരീരഭാഗം തളരും പൊതുവേ കാലുകളെയാണ് പോളിയോ ബാധിക്കുക. പോളിയോ ബാധിച്ച് ശരീരം തളര്‍ന്ന പത്തില്‍ ഒരാള്‍ക്ക് മരണം സംഭവിക്കാന്‍ സാധ്യതയുണ്ട്. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലാണ് രോഗം കണ്ടുവരുന്നത് എന്നതും രോഗം ബാധിക്കുന്നവര്‍ക്ക് ജീവിതകാലം മുഴുവന്‍ ഇതിന്റെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നതും പോളിയോയുടെ ഭീകരത വര്‍ധിപ്പിക്കുന്നു. രോഗം വന്നതിന് ശേഷം ചികിത്സിച്ച് ഭേദമാക്കാനാകാത്ത അസുഖമാണ് പോളിയോ. എന്നാല്‍ രോഗം വരാതെ തടയാന്‍ കഴിയും. ഇതിന്റെ ഭാഗമായാണ് ഐക്യരാഷ്ട്രസംഘടന 1988 മുതല്‍ പോളിയോ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 1988ല്‍ മാത്രം ലോകത്തെ 125 രാജ്യങ്ങളില്‍ 3.5 ലക്ഷം കുട്ടികള്‍ തളര്‍ന്നുപോവുകയോ കൊല്ലപ്പെടുകയോ ചെയ്തിരുന്നു. 2013സ് 372 പോളിയോ കേസുകളാണ് ആഗോള വ്യാപകമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത്.

ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്---Sreekanth Kallen

0 comments:

Post a Comment