Home » , » പ്രതിരോധിക്കാം..... ഒരു ദുരന്തത്തെ .

പ്രതിരോധിക്കാം..... ഒരു ദുരന്തത്തെ .

വീണ്ടും ഒരു പൾസ് പോളിയോ പരിപാടികൂടി വന്നെത്തുമ്പോൾ
എന്റെ ഓര്‍മ്മകള്‍ ഒരു ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍ പിറകിലേക്ക് പോകുന്നു .
ഞാന്‍ കുമരംപുത്തൂര്‍ കല്ലടി ഹൈസ്കൂളില്‍ എട്ടാം ക്ളാസ്സിൽ പഠിച്ചിരുന്ന കാലം ...
അവിടെ അന്നെന്റെ സഹപാഠികളായിരുന്ന രണ്ടു പേരുടെ മുഖങ്ങള്‍ ഒട്ടും തന്നെ നിറം മങ്ങാതെ ഇന്നുമെന്റെ മനസ്സ്സിലുണ്ട് .
ഒന്ന് എന്റെ തന്നെ ക്ലാസ്സില്‍ പഠിച്ചിരുന്ന അഷ്‌റഫ്‌. മറ്റൊന്ന് 8 ബി യിലുണ്ടായിരുന്ന റീത്ത ..

പൊതുവായ ഒരു പ്രത്യേകത ഇവര്‍ക്കുണ്ടായിരുന്നു .
പിച്ചവക്കുവാന്‍ തുടങ്ങിയ കാലം മുതല്‍ ജീവിതം ദുസ്സഹമായി തോന്നിതുടങ്ങിയവരാണവർ
പരാശ്രയത്വം കൂടാതെയുള്ള ജീവിതം അവര്‍ക്ക് അസാധ്യമാക്കിയത് ചെറുപ്രായത്തിലെ അവരെ പിടികൂടിയ പോളിയോ രോഗമായിരുന്നു .
റീത്തയെ സ്വന്തം അച്ഛന്‍ തന്നെയാണ് എന്നും സ്കൂളില്‍ കൊണ്ടുവരികയും കൊണ്ടുപോവുകയും ചെയ്തിരുന്നത് .
അഷരഫാകട്ടെ സ്കൂളിനു തൊട്ടടുത്തുള്ള ഒരു വാടക വീട്ടിലാണ് താമസിച്ചിരുന്നത് . ഒരു ട്രൈ സൈക്കിളില്‍ കയറ്റി അവനെ സ്കൂളിലെത്തിച്ചിരുന്നത് ഞങ്ങള്‍ കൂട്ടുകാരാരെന്കിലുമായിരുന്നു .
ബാക്കിയുള്ളവരെല്ലാം തങ്ങളുടെ കൌമാര കാലം അടിച്ചുപോളിക്കുമ്പോള്‍ ഇവര്‍ക്ക് തങ്ങളുടെ ക്ലാസ് മുറികള്‍ മാത്രമായിരുന്നു കളികളുടെ ലോകം .
വേദനിച്ചിരുന്നു ....ഞങ്ങളെല്ലാം അവരെ ഓര്‍ത്ത്....

അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ പ്രീഡിഗ്രി പഠന കാലത്താണ് ആ പഴയ കൂട്ടുകാരി റീത്ത ഇപ്പോള്‍ ജീവിച്ചിരിപ്പില്ല എന്ന വസ്തുത ഞാനറിഞ്ഞത് .
ആരെയും വിഷമിപ്പിക്കാത്ത, ആര്‍ക്കും ബാധ്യതയായി മാറാത്ത മറ്റൊരു ലോകത്തേക്ക് പോകുന്നതിനുവേണ്ടി ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അവള്‍ തന്റെ ജീവിതം അവസാനിപ്പിക്കുകയായിരുന്നു .!!!
പോളിയോ രോഗത്തിന്റെ ഭീകരത എത്രമാത്രമുണ്ടെന്ന് എനിക്ക് മനസ്സിലാക്കി തന്ന അനുഭവമായിരുന്നു ഇത് ..
അഷരഫാകട്ടെ പത്താം ക്ലാസ് ജയിച്ചശേഷം സ്വന്തം നാടായ തോടുപുഴയിലേക്ക് പോയി .പിന്നീടു അവന്റെ ഒരു വിവരവുമില്ല .
വിധിയെ വെല്ലുവിളിച്ചുകൊണ്ട് അന്തസ്സായി ജീവിച്ചു കാണിച്ചു കൊടുത്തുകൊണ്ട് തന്നെ അവന്‍ ഈ ലോകത്ത് എവിടെയെങ്കിലുമുണ്ടാകുമെന്നു എനിക്കുറപ്പുണ്ട് ....
രണ്ടു പതിറ്റാണ്ടുകൾക്ക് മുന്‍പ് ഒരു ആരോഗ്യ പ്രവര്‍ത്തകനായി സേവനം അനുഷ്ട്ടിക്കാന്‍ തുടങ്ങിയകാലം മുതല്‍ ഇമ്മുനൈസേഷന്‍ പ്രവര്‍ത്തങ്ങള്‍ക്ക് ഞാന്‍ ഏറെ താത്പര്യം കാണിച്ചിരുന്നു .
എന്റെ കൂട്ടുകാര്‍ക്കുണ്ട്ടായ ദുരനുഭവങ്ങള്‍ തന്നെയാണ് അതിനു ചാലകശക്തിയായി മാറിയത് .
ആരോഗ്യ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു സ്കൂള്‍ കുട്ടികളോടും അമ്മമാരോടുമെല്ലാം സംവദിക്കുമ്പോൾ പലപ്പോഴും മേൽ അനുഭവങ്ങള്‍ ഞാന്‍അവരോടു പങ്കുവച്ചിട്ടുണ്ട് .
എന്റെ സ്കൂള്‍ കാലത്തേതുപോലെ,പോളിയോ ബാധിച്ചു കൈകാലുകള്‍ തളര്‍ന്ന ആരെങ്കിലും അവരുടെ സഹപാഠികളായിരുന്നട്ടുണ്ടോ എന്ന് ഞാനാ ഇളംതലമുറക്കാരോട് ചോദിക്കാറുണ്ട് ....
ഇല്ല ..ഇല്ല ..ഒരാള്‍ പോലുമില്ലായെന്നുല്ലതാണ് മറുപടിയായി ലഭിച്ചിട്ടുള്ള ഉത്തരങ്ങള്‍ .
അത് നമ്മുടെ ഇമ്മുനൈസേഷന്‍ പ്രവര്‍ത്തങ്ങളുടെ മികവുകൊണ്ടുതന്നെയാനെന്നു എല്ലാവരും സാക്ഷ്യപ്പെടുത്താറമുണ്ട് .

എനിക്ക് പരിചിതരായ പല യുവ ഡോക്ടരമാരോടും പലപ്പോഴും ഞാന്‍ ചോദിച്ചിട്ടുള്ള ഒരു ചോദ്യമുണ്ട് .അവരുടെ വൈദ്യശാസ്ത്രപഠന കാലത്ത് ഏതെങ്കിലും VPD ( vaccine preventable diseases ) കാണുവാന്‍ അവസമുണ്ടായിട്ടുണ്ടോ എന്ന് .
വളരെഅപൂര്‍വ്വമായി മാത്രമെന്നാണ് അവര്‍ പറഞ്ഞിട്ടുള്ളത് .
എന്നാല്‍ നമ്മുടെ പഴയ കാല ഡോക്ടര്‍മാരുടെ അനുഭവം ഏറെ വ്യത്യസ്തമായിരുന്നു .
കുട്ടികളെ ബാധിക്കുന്ന സാംക്രമിക രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും പ്രതിരോധിക്കുന്നതിനും പ്രതിരോധവല്‍ക്കരണ പരിപാടി വഹിച്ചിട്ടുള്ള പങ്കിന് ഉത്തമ ദൃഷ്ടാന്തമാണിത് .

പക്ഷെ ..
ശാസ്ത്രീയമായും സാമൂഹ്യമായും ഏറെ അന്ഗീകാരം നേടിയിട്ടുള്ള ഇമ്മുനൈസേഷന്‍ പരിപാടിയുടെ വര്ണോജ്ജ്വലമായ നേട്ടങ്ങളില്‍ നിന്ന് സമീപകാലത്ത് നാം അല്‍പ്പം പിറകോട്ടുപോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .
ഇത് മായി ബന്ധപ്പെട്ടു യുനിസെഫ്‌ നടത്തിയിട്ടുള്ള പഠനങ്ങളോട് നമുക്ക് അഭിപ്രായ വ്യത്യസങ്ങളുണ്ടെന്നു വിസ്മരിക്കുന്നില്ല .

അജ്ഞത
താത്പര്യക്കുരവ്
ശിഥിലമായ കുടുംബാന്തരീക്ഷം
പാര്‍ശ്വ ഫലങ്ങലെക്കുരിച്ചുള്ള ഭയം
ചില സമുദായങ്ങല്‍ക്കിടയിലുള്ള തെറ്റിധാരണയും നിസ്സഹരണവും
ഇതര വൈദ്യ ശാസ്ത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും നാട്ടു ചികിത്സകരുടെയും നിസ്സഹാരണമോ തെറ്റായ പ്രചാരണമോ
കാലിക പ്രാധാന്യമുള്ളതോ പ്രാദേശിക പ്രാധാന്യമുള്ളതോ ആയ ബോധവല്‍ക്കരണ ഉപാദികളുടെ അഭാവം
വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളെ സമന്വയിപ്പിക്കുന്നതില്‍ വന്നിട്ടുള്ള പാകപ്പിഴകള്‍
കച്ചവട വല്ക്കരിക്കപ്പെട്ടിട്ടുള്ള വൈദ്യശാസ്ത്രരംഗം വീഴ്ത്തിയ കരിനിഴല്‍
പ്രാദേശിക സര്‍ക്കാരുകള്‍ ഇമ്മുനൈസേഷന്‍ പരിപാടികള്‍ക്ക് ഇതര ആരോഗ്യ പരിപാടികള്‍ക്ക് നല്‍കാറുള്ള പ്രാധാന്യം നല്‍കാതിരുന്നത്
മാസം തികയാതെയുള്ള പ്രസവം
ശിശുക്കല്‍ക്കുണ്ടാകുന്ന ഗുരുതര രോഗങ്ങള്‍
ഇതര സംസ്ഥാനങ്ങളിൽ നിന്ന്മുള്ള കുടിയേറ്റം സൃഷ്ട്ടിക്കുന്ന പ്രശ്നങ്ങള്‍
ഇമ്മുനൈസേഷന്‍ എന്നുള്ളത് , നമ്മുടെ രാജ്യത്തു മാതാപിതാക്കളുടെ നിയമപരമായ ഒരു ബാധ്യതയായി മാറാത്തത്

എന്നിങ്ങനെ പ്രധിരോധവല്‍ക്കരണം 100 ശതമാനമാകാതത്തിനു നമുക്ക് അനേകം കാരങ്ങളും അവയുടെ കാരങ്ങളുംമെല്ലാം കണ്ടെത്താനാകും .

എന്നാല്‍ ..
ഒരു കാര്യ മോര്ക്കെണ്ടതുണ്ട് ....
ഒരു പിന്നോക്കാവസ്ഥക്ക് കാരണമായ എല്ലാ പ്രശ്നങ്ങളും നമുക്ക് പരിഹരിക്കുവാന്‍ സാധിച്ചോളണമെന്നില്ല .
എങ്കിലും ..
മഹത്തായ ആ ലക്‌ഷ്യം സാക്ഷാതകരിക്കുവാനായി

കാലികവും പ്രാദേശിക പ്രാധാന്യവുമുള്ള ബോധവത്ക്കരണ ഉപാദികളുടെ പ്രയോഗം
മാധ്യമങ്ങളുടെ ശരിയായരീതിയിലുള്ള ഉപോഗപ്പെടുത്തല്‍
കുടുംബ കൌണ്സിലിംഗ്
മതനേതാക്കളുടെ പിന്തുണ പ്രയോജനപ്പെടുത്തല്‍
പോഷകാഹാര ലഭ്യത ഉറപ്പു വരുത്തല്‍
വിവിധ വകുപ്പുകളുടെയും എജെന്‍സികളുടെയും സാധ്യതകലെയും കര്‍മ്മശേഷിയേയും പ്രയോജനപ്പെടുത്തല്‍
വകുപ്പുതലത്തിലുള്ള കുറ്റമറ്റ മോനിട്ടരിംഗ്
ഇമ്മുനൈസേഷന്‍ പരിപാടികളുടെ ഗുണ നിലവാരം മെച്ചപ്പെടുത്തല്‍
നാട്ടില്‍ താമസമാക്കിയിട്ടുള്ള ഇതര സംസ്ഥാനക്കാരെ കേന്ദ്രീകരിച്ചുള്ള പ്രത്യേക പരിപാടികള്‍ നടപ്പിലാക്കല്‍
പ്രതിരോധ കുത്തിവയ്പ്പുകള്‍ സ്വീകരിക്കേണ്ടത് നിയമപരമായ ബാധ്യതയാക്കി മാറ്റിയെടുക്കല്‍

എന്നിവക്കെല്ലാം കൂടുതല്‍ ഊന്നല്‍ നല്‍കി നടപ്പിലാക്കേണ്ടതുണ്ട് .

കൂട്ടാതെ ഓരോ ആരോഗ്യ പ്രവര്‍ത്തകരും അവരുടെ പ്രദേശത്തെ സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന തലത്തിലേക്ക് ഉയര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു .അത് നമ്മുടെ ലക്ഷ്യ സാക്ഷാത്കാരം കൂടുതല്‍ സുഗമമാക്കും .
പ്രതിരോധ മരുന്നുകളുടെ ശാസ്ത്രീയമായ പ്രയോഗത്തിലൂടെ കോടിക്കണക്കിനു കുട്ടികളെ രോഗങ്ങളില്‍ നിന്നും അംഗ വൈകല്യങ്ങളില്‍ നിന്നും മരണത്തില്‍ നിന്നുമെല്ലാം രക്ഷിച്ചെടുത്ത മഹത്തായ ഒരു പാരമ്പര്യം നമുക്ക് ഓര്‍ക്കുവാനും വിളിച്ചോതാനുമുണ്ട് .
ആ പാരമ്പര്യം കാത്തു സൂക്ഷികുവാന്‍ നാം ഓരോരുത്തരും ബാധ്യസ്തരാനെന്നുള്ള കാര്യം വിസ്മരികുവാന്‍ പാടുള്ളതല്ല .
ഈ രംഗത്തുണ്ടായിട്ടുള്ള ചില ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങള്‍ നമ്മുടെ കര്‍മ്മ ശേഷിയെ തളര്‍ത്തിക്കൂടാ.....
ഒന്നുകൂടി ..
റീത്തയും ആശരഫുമെല്ലാം പോളിയോ രോഗത്തിന് കീഴ്പ്പെടെണ്ടി വന്നത് ആരുടെയും കുറ്റം കൊണ്ടല്ല .കാരണം അവരുടെ കുട്ടിക്കാലത്ത് പ്രധിരോധ വല്‍ക്കരണ പരിപാടികള്‍ അത്രമേല്‍ പ്രചാരം നേടിയിരുന്നില്ല .
എന്നാല്‍ ഇന്ന് ചിത്രം ഏറെ വ്യത്യസ്തമാണ് ..
ഒരൊറ്റ പോളിയോ കേസുപോലും ഒരു ദുരന്തമാണെന്ന് നാം തിരിച്ചറിയണം .
ആ ദുരന്തത്തിനെ ഉത്തരവാദിത്വത്തില്‍ നിന്നും കൈ കഴുകുവാന്‍ ബന്ധപ്പെട്ട ആര്‍ക്കും തന്നെ സാധിക്കുകയുമില്ല ..

Toms Vargese
Jr.Health Inspector Gr.!
PHC Kumaramputhur

ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്---Toms Varghese

0 comments:

Post a Comment