എന്താണ് മാനസിക ആരോഗ്യം ? - MALAYALAM ARTICLE

ഒരു രാജ്യത്തിന്‍റെ വികസനത്തിന് ആരോഗ്യം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്.. ലോകാരോഗ്യ സംഘടനയുടെ നിര്‍വചന പ്രകാരം ആരോഗ്യം എന്നത് രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ ക്ഷേമമാണ്. മാനസിക ആരോഗ്യം/ മാനസിക ക്ഷേമം എന്നാല്‍ ഒരു വ്യക്തി സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ്, സാധാരണ ജീവിത ക്ലേശങ്ങളെ ഫലപ്രദമായി നേരിട്ട് ജനസമൂഹത്തിന് ഫലദായകമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന നിര്‍വചിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ മാനസിക ആരോഗ്യം ഒരു വ്യക്തിയുടെ ക്ഷേമത്തിനും ജനസമൂഹത്തിന് പ്രയോജനകരമായ പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാനമാണ്.


മാനസികാരോഗ്യത്തിന് സ്വാധീനിക്കാവുന്ന വസ്തുതകള്‍

വിദ്യാഭ്യാസപരമായ പരിണിതഫലങ്ങള്‍
ഉത്പാദനക്ഷമമായ പ്രയത്നങ്ങള്‍/ പ്രവര്‍ത്തനങ്ങള്‍
ഗുണപരമായ വ്യക്തിബന്ധങ്ങളുടെ വികാസം
കുറ്റകൃത്യനിരക്ക്
മദ്യവും മയക്കുമരുന്നുകളും

മാനസികാരോഗ്യം എന്തുകൊണ്ട് പ്രാധാന്യമര്‍ഹിക്കുന്നു?

ലോകജനസംഖ്യയില്‍ 45 കോടിയോളം ജനങ്ങള്‍ മാനസികാരോഗ്യം മൂലം കഷ്ടതയനുഭവിയ്ക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 2020 ആകുമ്പോഴേയ്ക്കും വിഷാദരോഗം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അസുഖമായി പരിണമിക്കും (മുറെ & ലോപ്പസ്, 1996). ആഗോളതലത്തില്‍ത്തന്നെ ഈ പ്രശ്നം വികസിത – വികസ്വര രാജ്യങ്ങളുടെ ചികിത്സാപരിധികള്‍ക്കതീതമായിരിക്കും. ഇതിന്‍റെ സാമൂഹിക – സാമ്പത്തിക ചിലവ്, മാനസിക രോഗ ചികിത്സയെക്കാള്‍ മാനസിക ആരോഗ്യ അഭിവൃദ്ധി ശ്രദ്ധിക്കേണ്ടതിന്‍റെ ആവശ്യകതയിലേയ്ക്കുമാണ് ഊന്നല്‍ നല്‍‌കേണ്ടത്. അതുകൊണ്ടുതന്നെ മാനസിക ആരോഗ്യം ഗുണകരമാകുന്നതില്‍ നാം സ്വീകരിക്കുന്ന സമീപനം (പെരുമാറ്റം) ശാരീരിക ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

മാനസിക – ശാരീരിക ആരോഗ്യം പരസ്പര പൂരകങ്ങളാണ്. വിഷാദരോഗം ഹൃദയ – രക്തക്കുഴല്‍ സംബന്ധമായ രോഗങ്ങളിലേയ്ക്ക് നയിക്കുന്നു.
അനുയോജ്യമായ ആഹാരരീതികള്‍, സ്ഥിരവ്യായാമം, ആവശ്യമായ ഉറക്കം, സുരക്ഷിതമായ ശാരീരികബന്ധരീതികള്‍ (ലൈംഗിക ബന്ധം), മദ്യത്തിന്‍റെയും പുകവലിയുടെയും ഉപയോഗം, മരുന്നുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുക തുടങ്ങിയവ മാനസിക ആരോഗ്യത്തെ സ്വാധീനിക്കുന്നു. ഒപ്പം തന്നെ ശാരീരിക രോഗാതുരത വര്‍‌ദ്ധിപ്പിക്കുന്നു.
സാമൂഹിക പ്രശ്നങ്ങളായ തൊഴിലില്ലായ്മ, കുടുംബത്തകര്‍ച്ച, ദാരിദ്ര്യം, മയക്കുമരുന്നുപയോഗം, അനുബന്ധകുറ്റകൃത്യങ്ങള്‍ തുടങ്ങിയവയിലേയ്ക്കും നയിക്കുന്നത് മാനസികാരോഗ്യമാണ്.
മോശമായ മാനസികാരോഗ്യം രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.
വിഷാദരോഗചികിത്സാ വിധേയരായിരിക്കുന്നവരില്‍ നിന്നുള്ള ഗുണങ്ങള്‍, അങ്ങനെയല്ലാത്തവരെ അപേക്ഷിച്ച് വളരെ മോശമായിരിക്കാം.
പ്രമേഹം, അര്‍ബുദം, ഹൃദ്‌രോഗങ്ങള്‍ തുടങ്ങിയവ വിഷാദരോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

നടപ്പാക്കാനുള്ള ബുദ്ധിമുട്ടുകള്‍ എന്തെല്ലാം?

വിദ്യാഭ്യാസ – തൊഴില്‍ - വൈവാഹിക മേഖലകളില്‍ നിന്ന് മാനസിക രോഗികളെ മാറ്റി നിര്‍ത്താനുള്ള സാമൂഹിക വ്യഗ്രത മാനസിക ആരോഗ്യത്തെപ്പറ്റിയും രോഗാവസ്ഥയെയും പറ്റിയുള്ള ആശങ്ക വ്യക്തതയില്ലായമയും കൃത്യമായ രോഗലക്ഷണ നിര്‍ണ്ണയ മാര്‍ഗ്ഗങ്ങളുടെ അഭാവവും അതുമൂലം രോഗനിര്‍ണ്ണയപ്രശ്നങ്ങളും

മാനസിക രോഗമുണ്ടാകുന്നത് മാനസിക ബലക്കുറവോ അമാനുഷിക ശക്തികള്‍ മൂലമോ ആണെന്നുള്ള ചിന്താഗതികള്‍
മാനസികരോഗം പൂര്‍ണ്ണമായി ഭേദമാക്കാന്‍ കഴിയില്ലാ എന്ന ജനങ്ങളുടെ അഭിപ്രായങ്ങള്‍.
മാനസികരോഗ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ പിന്തുടരാന്‍ കഴിയില്ല എന്ന വിശ്വാസങ്ങള്‍.
മാനസിക രോഗ ചികിത്സാ ഔഷധങ്ങള്‍ പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിച്ച് ആസക്തി ഉണ്ടാക്കുന്നു എന്ന ധാരണ. ഒപ്പം ഇവ വെറും ഉറക്കം സൃഷ്ടിക്കാനുള്ളവയാണെന്ന വിശ്വാസം.
മാനിസികാരോഗ്യപ്രശ്നങ്ങളും അവ തടയുന്നതിന് ലഭ്യമായ മാര്‍ഗ്ഗങ്ങളും തമ്മില്‍ ഉള്ള അന്തരം വളരെ വലുതാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിവരശേഖരണത്തില്‍ നിന്ന് വ്യക്തമാകുന്നത്.
ലോകത്തെല്ലായിടത്തും മാനസികാരോഗ്യ ചികിത്സ മറ്റ് ചികിത്സാരീതികളില്‍ നിന്ന് ഇപ്പോഴും വ്യത്യസ്തമായി കാണുന്നു.
മാനസിക വൈകല്യമുള്ള വ്യക്തികളും അവരുടെ കുടുംബങ്ങളും നേരിടുന്ന അറിവില്ലായ്മയും സാമൂഹിക അപമാനവും അവകാശങ്ങളെപ്പറ്റിയുള്ള അജ്ഞതയും, ഒരു സമ്മര്‍ദ്ദ വിഭാഗമായി ഒത്തുചേരാനുള്ള വിമുഖതയിലേയ്ക്ക് നയിക്കുന്നു.
സര്‍ക്കാര്‍ ഇതരസംഘടനകള്‍‌പോലും മാനസികാരോഗ്യ പ്രവര്‍ത്തനങ്ങളെ ദുഷ്കരമായ മേഖലയായി കാണുന്നു. കൂടാതെ ദീര്‍ഘകാല പ്രതിജ്ഞാബദ്ധത ഈ മേഖലയില്‍ വേണ്ടിവരുന്നു.

മാനസിക രോഗാവസ്ഥയ്ക്ക് കാരണങ്ങള്‍ എന്തൊക്കെ?

ജീവശാസ്ത്രപരമായ ഘടകങ്ങള്‍:

നാഡീപ്രസരിണികള്‍: തലച്ചോറിലെ പരസ്പര ആശയവിനിമയത്തിന് സഹായിക്കുന്ന നാഡീഞരമ്പുകളിലെ ചില പ്രത്യേക രാസവസ്തുക്കളുടെ അസന്തുലിതാവസ്ഥ മാനസിക രോഗത്തിന് കാരണമാകുന്നു. ഈ രാസഘടകങ്ങള്‍ അസന്തുലിതാവസ്ഥ മാനസിക രോഗത്തിന് കാരണമാകുന്നു. ഈ രാസഘടകങ്ങള്‍ അസന്തുലിതമാകുകയോ പ്രവര്‍ത്തനം ക്രമരഹിതമാവുകയോ ചെയ്യുമ്പോള്‍ തലച്ചോറിലെ നാഡികളില്‍ സന്ദേശ കൈമാറ്റം തകരാറിലാവുകയും മാനസിക രോഗലക്ഷണങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു.
ജനിതകഘടകങ്ങള്‍ (പാരമ്പര്യം): കുടുംബത്തിലെ മുന്‍ പരമ്പരകളില്‍ ആര്‍‌ക്കെങ്കിലും മാനസിക രോഗങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഇപ്പോഴും ഇവര്‍ക്ക് മാനസികാരോഗ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണ്. രോഗസാധ്യത അടുത്ത തലമുറകളിലേയ്ക്ക് ജീനുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു. ഒരു ജീനിലല്ല ഒരുകൂട്ടം ജീനുകളിലുള്ള ‘അസാധാരണത്വമാണ്’ പല മാനസിക രോഗങ്ങളിലേയ്ക്കും നയിക്കുന്നത് എന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഇത് കാരണമാണ് മാനസിക രോഗകാരികളായ ജീനുണ്ടെങ്കിലും ഒരാള്‍ മാനസികരോഗി ആകാതിരിക്കുന്നത്. ബഹുഗുണമുള്ള ജീനുകളുടെ പ്രവര്‍ത്തനവും മറ്റുഘടകങ്ങളായ മന:ക്ലേശം, ദുര്‍വിനിയോഗം, അപകടസ്ഥിതികള്‍ തുടങ്ങിയവയും മാനസികരോഗാതുരതയെ സ്വാധീനിക്കുകയും ആക്കം കൂട്ടുകയും ചെയ്യുന്നു.
രോഗപകര്‍ച്ച:ചില പകര്‍ച്ചവ്യാധികള്‍ തലച്ചോറിന് നാശം വരുത്തുകയും മാനസിക രോഗങ്ങളിലേയ്‌ക്കോ രോഗലക്ഷണ വര്‍ദ്ധനവിലേയ്‌ക്കോ നയിക്കുന്നു. ഉദാഹരണത്തിന് ‘സ്‌ട്രെപ്‌റ്റോ കോക്കസ്’ എന്ന ബാക്ടീരിയയുമായി ബന്ധപ്പെട്ട രോഗമായ ‘പീഡിയാട്രിക് ആട്ടോഇമ്മ്യൂണ്‍ ന്യൂറോ‌സൈക്ക്യാട്രിക് രോഗം’ കുട്ടികളില്‍ ഓബ്സസീവ് കമ്പല്‍സീവ് ഡിസോര്‍ഡര്‍ തുടങ്ങിയ മാനസിക അവസ്ഥകളിലേയ്ക്ക് നയിക്കുന്നു.
തലച്ചോറിലെ തകരാറുകളും മുറിവുകളും:തലച്ചോറിന്‍റെ ചില ഭാഗങ്ങള്‍ക്ക് സംഭവിക്കുന്ന പരുക്കുകളും പ്രശ്നങ്ങളും മാനസിക രോഗങ്ങളിലേയ്ക്ക് നയിക്കുന്നു.

ദേശീയ മാനസികാരോഗ്യ നയം, മാനസികാരോഗ്യത്തില്‍ മാത്രമല്ല ഇതുമൂലമുള്ള വിപുലമായ പ്രശ്നങ്ങളെ നേരിട്ട് മാനസികാരോഗ്യത്തെ അഭിവൃദ്ധിപ്പെടുത്തുന്നതിലേയ്ക്കും ശ്രദ്ധ വയ്ക്കുന്നു.മാനസികാരോഗ്യ രംഗം മുഖ്യധാരയില്‍ എത്തിക്കുന്ന കാര്യത്തില്‍ ആരോഗ്യമേഖല മാത്രമല്ല സര്‍ക്കാര്‍‌ - വ്യാപാര മേഖലയുള്‍‌പ്പെടെ വിദ്യാഭ്യാസ – തൊഴില്‍ - നിയമ – ഗതാഗത – പരിസ്ഥിതി – ഭവന ക്ഷേമ മേഖലകളിലും നയങ്ങളുടെയും രൂപീകരണത്തിന് ഈ നയം സഹായകരമാണ്.

ലോകാരോഗ്യസംഘടനകളുടെ പ്രതികരണം?

മാനസികാരോഗ്യത്തെ പരിപോഷിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള സര്‍ക്കരുകളുടെ ലക്‌ഷ്യത്തെ ലോകാരോഗ്യ സംഘടന സഹായിക്കുന്നു. ലോകാരോഗ്യ സംഘടന വിലയിരുത്തിയ മാനസികാരോഗ്യ അഭിവൃദ്ധി രൂപരേഖ വിവിധ സര്‍ക്കാരുകള്‍ക്ക് നല്‍കുകയും സര്‍ക്കാരുകളുടെ നയ – പദ്ധതി രൂപീകരണത്തെ ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൂടെ ഏകോപിപ്പിക്കുകയും ചെയ്യുന്നു. ബാല്യകാലത്തിനു മുമ്പുള്ള ഇടപെടലുകള്‍ (ഉദാ:- ഗര്‍ഭിണികളുള്ള വീടുകള്‍ സന്ദര്‍ശിക്കുക, വിദ്യാഭ്യാസാരംഭത്തിനു മുമ്പുള്ള മാനസിക – സാമൂഹിക പ്രവര്‍ത്തനങ്ങള്‍, പ്രയോജനങ്ങള്‍ ലഭിച്ചിട്ടില്ലാത്ത ജനങ്ങള്‍ക്കുള്ള മാനസിക – സാമൂഹിക സഹായം, സംയോജിത പോഷകാഹാരം മുതലായവ)

കുട്ടികള്‍ക്കുള്ള സഹായങ്ങള്‍ (ഉദാ:- കഴിവ് നേടാനുള്ള പരിശീലനം, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമുള്ള വികസന പരിപാടികള്‍)
സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക ശാക്തീകരണം (ലഘുനിക്ഷേപ പദ്ധതികളുടെയും വിദ്യാഭ്യാസത്തിന്‍റെയും ലഭ്യത വര്‍ദ്ധിപ്പിക്കുക)
വയോജനങ്ങള്‍ക്കുള്ള സാമൂഹിക പിന്തുണ (സൗഹൃദവല്‍ക്കരണത്തിന് മുന്‍‌കൈ എടുക്കുക, വൃദ്ധജനങ്ങള്‍ക്കുള്ള സാമുദായിക – ദിന കേന്ദ്രങ്ങള്‍)
സംഘര്‍ഷ – ദുരിതബാധിതരായവര്‍‌, പ്രശ്നങ്ങള്‍ ബാധിക്കാന്‍ ഇടയുള്ള വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍, തദ്ദേശവാസികള്‍, കുടിയേറ്റക്കാര്‍ തുടങ്ങിയവരെ ലക്‌ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങള്‍ (ഉദാ:- ദുരന്തത്തിനുശേഷമുള്ള മാനസിക സാമൂഹിക ഇടപെടലുകള്‍)
സ്കൂളുകളിലുള്ള മാനസിക ആരോഗ്യ പ്രോത്സാഹന പരിപാടികള്‍ (ഉദാ:- സ്കൂളുകളിലെ പാരിസ്ഥിതിക വ്യതിയാനങ്ങള്‍, ശിശുസൗഹൃദ വിദ്യാലയങ്ങള്‍ ഇവയുടെ പ്രോത്സാഹന പരിപാടികള്‍)
തൊഴില്‍പരമായ മാനസികാരോഗ്യ ഇടപെടലുകള്‍ (ഉദാ:- സമ്മര്‍ദ്ദ പ്രതിരോധ പദ്ധതികള്‍)
ഭവന നയങ്ങള്‍ (ഉദാ:- ഭവന പുരോഗതി)
അക്രമപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ (ഉദാ:- ജനകീയ പോലീസ് സംരംഭം). കൂടാതെ സാമൂഹിക വികസന പദ്ധതികള്‍ (ഉദാ:- സ്വരക്ഷിത സമുദായ സംരംഭങ്ങള്‍, സമഗ്രാ ഗ്രാമീണ വികസനം) 

PENTA VAC VACCINE - IEC POSTER



ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്---

എന്തെ ഈ വില നമ്മൾ അറിയുന്നില്ല - IEC POSTER


ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്---


നിങ്ങളൂടേ തലച്ചോറിനെ നശിപ്പിക്കുന്ന 10 ശീലങ്ങൾ - IEC POSTER



ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്--- 

പ്രമേഹ പരിശോധനയ്കു വരുന്നവരുടെ ശ്രദ്ധയ്ക്...IEC POSTER


ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്---

EAT LESS AND MORE - IEC POSTER



ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്---


ഇലക്കറികള്‍ തയ്യാറാക്കാം -MALAYALAM ARTICLE

ഇലക്കറികള്‍ തയ്യാറാക്കാം
മലപ്പട്ടം പ്രഭാകരന്‍


നിത്യാഹാരത്തില്‍ ഇലക്കറികള്‍ ഉള്‍പ്പെടുത്തണമെന്ന തിരിച്ചറിവ് ഇപ്പോള്‍ വ്യാപകമാവുന്നു. പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസം 300 ഗ്രാം ഇലക്കറികളെങ്കിലും കഴിച്ചിരിക്കണമെന്നാണ് ആരോഗ്യ ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇലക്കറികള്‍ ഏറ്റവും കൂടുതല്‍ ഉണ്ടാകുന്ന സമയമാണ് മഴക്കാലം. പ്രത്യേകിച്ചും കര്‍ക്കടകമാസത്തില്‍ നിത്യാഹാരത്തില്‍ ഇലക്കറികള്‍ക്ക് മുന്തിയ പരിഗണന നല്‍കണമെന്ന് ആയുര്‍വേദവും പറയുന്നു. കര്‍ക്കടകം, ചിങ്ങം മാസങ്ങളില്‍ നിര്‍ബന്ധമായും കഴിക്കേണ്ട ചില ഇലക്കറികളെ പരിചയപ്പെടാം.



തകര

തകര പണ്ടുകാലത്ത് തൊടികളിലും നിരത്തുവക്കിലുമെല്ലാം കാടായി കിടക്കുന്ന കുറ്റിച്ചെടിയാണ്. ഇന്ന് കുറഞ്ഞുവരുന്നു. ഇതിന്റെ ഇല, പ്രത്യേകിച്ചും കിളിര്‍പ്പുഭാഗം നുള്ളിയെടുത്ത് കറിവയ്ക്കാം. വൈറ്റമിന്‍ എ, സി എന്നിവയും മറ്റു ധാതുക്കളും ധാരാളമുണ്ട്. ചിങ്ങം കഴിയുമ്പോഴേക്കും പൂത്ത് കായ ഉണ്ടാകും. അതിനുമുമ്പെ തലപ്പ് നുള്ളിയെടുത്ത് കറിവയ്ക്കാം. ഇലക്കറികളുടെ ഗുണത്തിലും ഔഷധഗുണത്തിലും തകര മുന്‍സ്ഥാനത്തു നില്‍ക്കും. വിത്തു പാകി മുളപ്പിച്ച് തൈകള്‍ വളര്‍ത്തി തകര കൃഷിചെയ്യാം.



താളില

കര്‍ക്കടകത്താള്‍ നല്ല ഇലക്കറിയാണ്. ഇതിന്റെ ഇലയും തണ്ടും പൂവും കറിവയ്ക്കാന്‍ ഉപയോഗിക്കാം. ചൊറിച്ചില്‍ അനുഭവപ്പെടുമെന്ന ദൂഷ്യമുണ്ട്. നന്നായി വേവിച്ചാല്‍ ഇത് മാറിക്കിട്ടും. മഴക്കാലത്ത് ഇടയ്ക്ക് താളിന്റെ കറി കഴിക്കണം. നല്ല ചതുപ്പുനിലങ്ങളിലാണ് താള് കിളുര്‍ത്തുവളരാറുള്ളത്.



മുരിങ്ങ

ഏതു സമയത്തും മുരിങ്ങയില ഉപയോഗിക്കാമെങ്കിലും കര്‍ക്കടകം, ചിങ്ങം മാസങ്ങളില്‍ പ്രത്യേക ഗുണമുണ്ട്. തളിരിലയ്ക്കാണ് സ്വാദ്. വിറ്റാമിന്‍ എ, സി ഇരുമ്പ് എന്നിവ ധാരളമുണ്ട്. വീട്ടില്‍ ഒരു മുരിങ്ങമരം ആവശ്യമാണ്.



അഗത്തിച്ചീര

വീട്ടുവളപ്പില്‍ വളര്‍ത്താവുന്ന ഒരു ചെറുമരമാണ് അഗത്തിച്ചീര. മൂപ്പെത്താത്ത ഇലകളും പൂക്കളും കറിക്ക് ഉപയോഗിക്കും. ജീവകം "എ"യുടെ കലവറയാണ്. കണ്ണിന്റെ അസുഖത്തിനു പറ്റിയ ഇലക്കറിയാണ് അഗത്തിച്ചീര. വിത്തു പാകി തൈകളുണ്ടാക്കിയാണ് കൃഷിചെയ്യുക.



വള്ളിച്ചീര അഥവാ ബസല്ലച്ചീര (വഷളച്ചീര)

വീട്ടുവളപ്പില്‍ പടര്‍ത്തി നട്ടുവളര്‍ത്താവുന്ന ഇലക്കറിയാണിത്. തണ്ട് പച്ച, പിങ്ക് നിറത്തോടുകൂടിയതാണ്. വീട്ടുമുറ്റത്ത് പന്തലായും, വേലിയില്‍ പടര്‍ത്തിയും കൃഷിചെയ്യാം. ഇതിന്റെ തലപ്പുകളാണ് നടീല്‍ വസ്തു. പോഷകസമ്പന്നമാണ്. പെട്ടെന്ന് പാകംചെയ്യാനും കഴിയും. പച്ചച്ചീരയും ചുവന്ന ചീരയും കര്‍ക്കടകം, ചിങ്ങം എന്നീ മാസങ്ങളില്‍ ഈ രണ്ടിനവും കഴിക്കണം. "പുസാ കിരണ്‍" എന്ന ഇനം മഴക്കാലത്ത് യോജിച്ചതാണ്. വൈറ്റമിന്‍ എ ഉള്‍പ്പെടെ പോഷകമൂലകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇലയും തണ്ടും എല്ലാം ആഹാരത്തിനു യോജിച്ചതാണ്. ധാതുക്കളും നാരുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.



ചെക്കുറ്മാനീസ് (മധുരച്ചീര)

പ്രധാനപ്പെട്ട എല്ലാ വിറ്റാമിനുകളും ധാതുലവണങ്ങളും അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ, സി എന്നിവയും ഇരുമ്പും പ്രധാനം. കുറ്റിച്ചെടിയായി വീട്ടുപരിസരത്ത് വര്‍ഷങ്ങളോളം വളര്‍ത്താം. ഇളം മൂപ്പെത്തിയ തണ്ട് നടാന്‍ ഉപയോഗിക്കാം. രുചികരമായ പലവിധം കറിയും ഉണ്ടാക്കാം. നിത്യാഹാരത്തില്‍ മധുരച്ചീര നല്ലതാണ്.



സാമ്പാര്‍ചീര (വാട്ടര്‍ലീഫ്)

തണല്‍ ഇഷ്ടപ്പെടുന്ന ഒന്നാംതരം ഇലക്കറിയാണ് സാമ്പാര്‍ചീര. സിറ്റൗട്ടുകളിലും, മുറിക്കുള്ളില്‍പ്പോലും വളര്‍ത്താം. ചെടിച്ചട്ടികളില്‍ വളര്‍ത്തിയെടുക്കാനും പറ്റും. ഇളം തണ്ടും ഇലയും മുറിച്ചെടുത്ത് സാമ്പാര്‍, തീയല്‍ തുടങ്ങിയ ഉണ്ടാക്കാം. തഴുതാമ പല രോഗത്തിനും ഔഷധംകൂടിയായ തഴുതാമ ഇലക്കറിയായി ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. "പുനര്‍നവ" എന്ന പേരുകൂടിയുണ്ട്. യൗവനം സംരക്ഷിക്കാനുതകുന്ന ഔഷധവീര്യമുണ്ട്. ഒരുതവണ നട്ടാല്‍ നിലത്തുകൂടി പടര്‍ന്ന് കുറേ വര്‍ഷം ഉപയോഗിക്കാം. ഇലയും ഇളംതണ്ടും ഉപ്പേരിക്കും സൂപ്പിനും സലാഡിനും ഉത്തമമാണ്.



കുമ്പള ഇല

കുമ്പളത്തിന്റെ ഇല നല്ല ഇലക്കറിയാണ്. ഇടത്തരം മൂപ്പുള്ള ഇല നുള്ളിയെടുത്ത് അരിഞ്ഞിട്ട് കറിവയ്ക്കാം. ഇല മോരില്‍ അരച്ചു ചാലിച്ച് ചമ്മന്തിക്കറിയും ഉണ്ടാക്കാം. ഔഷധഗുണവും പോഷകഗുണവുമുണ്ട്. കൊടുത്തൂവ ഇല ശരീരത്തില്‍ സ്പര്‍ശിച്ചാല്‍ ചൊറിഞ്ഞ് തിണര്‍പ്പുണ്ടാവുന്ന, നാം അകറ്റിനിര്‍ത്തുന്ന ഇലയാണിതെങ്കിലും ഇലക്കറി എന്ന നിലയില്‍ ഗുണവും ഔഷധമേന്മയും ഉണ്ട്. മറ്റ് ഇലകള്‍ക്കൊപ്പം കൊടുത്തൂവ ഇലയും ചേര്‍ത്ത് കറിവയ്ക്കാം. പയര്‍ ഇലകള്‍ ഉഴുന്ന്, ചെറുപയര്‍, വള്ളിപ്പയര്‍, കുറ്റിപ്പയര്‍ എന്നിവയുടെ അധികം മൂപ്പെത്താത്ത ഇലകള്‍ മികച്ച ഇലക്കറിയാണ്. ഇതും കര്‍ക്കടകം, ചിങ്ങം മാസങ്ങളിലെ ഇലക്കറി ഇനത്തില്‍ ഉള്‍പ്പെടുത്താം.

ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്---